• 19 Sep 2019
  • 12: 21 AM
Latest News arrow

ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ്; അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സംവിധാനം പുന:സ്ഥാപിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നു. കേന്ദ്രഭരണ പ്രദേശത്തെ അഞ്ച് ജില്ലകളില്‍ ഇന്നലെ ഇന്റര്‍നെറ്റ് സംവിധാനം പുന:സ്ഥാപിച്ചെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ അറിയിച്ചു. ജമ്മു, സാംബ, കത്വ, ഉധംപുര്‍, റെയ്‌സി ജില്ലകളിലാണ് ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. പതിനേഴ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

ഇന്ന് കൂടുതല്‍ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേക്കും. പൊതു ഗതാഗത സംവിധാനം ഘട്ടം ഘട്ടമായി പുനരാരംഭിക്കും സര്‍ക്കാര്‍ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി വ്യാജ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്.