• 19 Feb 2020
  • 12: 02 PM
Latest News arrow

കവളപ്പാറയില്‍ ജിപിആര്‍ ഉപയോഗിച്ച് തെരച്ചില്‍; ഹൈദരാബാദില്‍ നിന്നും ആറംഗ സംഘം എത്തും

വയനാട്: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി, ഇന്ന് ജിപിആര്‍ (ഗ്രൗണ്ട് പെനിറ്ററേറ്റിംഗ് റഡാര്‍) സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഇതിനായി ഹൈദരാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ ആറംഗ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്.

പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. മഴ മാറി നില്‍ക്കുന്നതും തെരച്ചില്‍ വേഗത്തിലാക്കിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്ന പുത്തുമലയിലും റഡാര്‍ എത്തിക്കാനാണ് ശ്രമം.