• 23 Aug 2019
  • 10: 16 PM
Latest News arrow

ഇന്ത്യയുടെ ആണവായുധനയം സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറാമെന്ന് രാജ്നാഥ് സിം​ഗ്

ന്യൂദൽഹി: ഇന്ത്യയുടെ ആണവായുധനയം സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് വ്യക്തമാക്കി. "ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതാണ് നിലവിലെ ഇന്ത്യയുടെ നയം. എന്നാൽ, സാഹചര്യങ്ങൾക്ക് അനുസരിച്ച് ഭാവിയിൽ നയം മാറാം"-  പാക്കിസ്ഥാനുള്ള മുന്നറിയിപ്പായി രാജ്നാഥ് സിംഗ് വ്യക്തമാക്കി.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമ  വാർഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ പൊഖ്‍റാനിൽ നടന്ന ​പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1998-ല്‍ വാജ്‍പേയ്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പൊഖ്‌റാനില്‍ ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയത്. പ്രത്യേക പദവി റദ്ദാക്കിയത് ഉൾപ്പടെയുള്ള വിഷയങ്ങളിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം.

2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത്,  ആണവായുധങ്ങൾ ഒരിക്കലും മറ്റ് രാജ്യങ്ങളെ അമർച്ച ചെയ്യുന്നതിന് വേണ്ടിയല്ലെന്നും രാജ്യത്തിന്റെ പ്രതിരോധത്തിനും സംരക്ഷണത്തിനും വേണ്ടിയാണെന്നും  നരേന്ദ്ര മോദി പറഞ്ഞിരുന്നു. 2019-ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി പറഞ്ഞത്,  ഇന്ത്യയ്ക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാൻ വച്ചിരിക്കുന്നതല്ലെന്നുമായിരുന്നു.