• 23 Aug 2019
  • 10: 24 PM
Latest News arrow

പാക്കിസ്ഥാൻ വെടിനിർത്തൽ കരാ‍ർ ലംഘിച്ചു; തിരിച്ചടിച്ച് ഇന്ത്യ; 4 പാക് സൈനികരെ വധിച്ചു

ന്യൂദൽഹി: ജമ്മു കശ്മീരിലെ ഉറി, രജൗരി സെക്ടറുകളിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാ‍ർ ലംഘിച്ചു. തുടർന്ന് ഇന്ത്യൻ സേന തിരിച്ചടിച്ചു.

അതിർത്തിയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഒരു പാക് സൈനികനെ ഇന്ന് വധിച്ചു. വ്യാഴാഴ്ച വൈകീട്ട്  നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറിന് സമീപം നടന്ന വെടിവയ്പ്പിൽ മൂന്ന് പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.

അതിർത്തിയിൽ ഇന്ത്യൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു പാക് സൈനികൻ കൂടി മരിച്ചെന്ന വാർത്ത പാക് സേന തന്നെയാണ് പുറത്തുവിട്ടത്.