• 02 Jul 2020
  • 02: 49 PM
Latest News arrow

രോഗം തളര്‍ത്തിയില്ല: രോഗാവസ്ഥയിലും വഴിവിളക്കാവുകയാണ് ശരണ്യ

ബ്രെയിന്‍ ട്യൂമറിനായി ഏഴും തൈറോയ്ഡ് അര്‍ബുദത്തിനായി രണ്ടും ശസ്ത്രക്രിയകള്‍ക്ക് വിധേയയായ പ്രശസ്ത സീരിയല്‍ താരം ശരണ്യ ശശി മാനുഷികതകൊണ്ട് സമൂഹത്തിനെ വെല്ലുവിളിക്കുകയാണ്. തന്റെ ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ച തുകയുടെ ഒരു പങ്ക് ശരണ്യ മുഖ്യമന്ത്രിയുടെ തന്നെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തിരികെ നല്‍കിയിരിക്കുകയാണ്. 10000 രൂപയാണ് താരം കൈമാറിയിരിക്കുന്നത്. രോഗാവസ്ഥയിലും തന്റെ ചുറ്റുപാടുകളെ കുറിച്ച് ചിന്തിക്കുകയും തന്നാലാകുന്ന സഹായം ചെയ്യുന്നതിനും കാണിച്ച മനസ്സിനെ സമൂഹമാധ്യമങ്ങളില്‍ പ്രശംസിക്കുകയാണ് ലോകം.

ദുരിതം അനുഭവിക്കുന്നവര്‍ക്കായി സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പങ്ക് കൈമാറാന്‍ സാധിച്ചതിലുള്ള സന്തോഷം ശരണ്യ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി ശരണ്യ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ സമൂഹത്തെ വെല്ലുവിളിക്കുന്നുമുണ്ട്. രോഗാവസ്ഥയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യക്കായുള്ള സഹായാഭ്യര്‍ത്ഥനയുമായി നേരത്തെ പ്രശസ്ത സിനിമസീരിയല്‍ താരം സീമ.ജി.നായര്‍ രംഗത്തെത്തിയിരുന്നു. ആറ് വര്‍ഷം മുമ്പാണ് ശരണ്യയുടെ രോഗം കണ്ടെത്തുന്നത്.

 

 

Editors Choice