• 19 Sep 2019
  • 12: 32 AM
Latest News arrow

കാര്‍മേഘാവരണം നീങ്ങി; മാനം തെളിഞ്ഞു

സംസ്ഥാനത്ത് റെഡ് അലർട്ടില്ല

കോഴിക്കോട്: കേരളത്തിന്റെ ആകാശത്തെ പൊതിഞ്ഞ വലിയ മേഘാവരണം നീങ്ങി. തുള്ളിക്കൊരു കുടം എന്ന രീതിയില്‍ പെയ്തിരുന്ന മഴയ്ക്ക് ശമനമായി. വരുന്ന ഒരാഴ്ച എവിടെയും ശക്തമായ മഴ പെയ്‌തേക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പത്ത് ദിവസം വരെ ഈ സ്ഥിതിയായിരിക്കും. ഒരു ജില്ലയിലും ഇന്ന് റെഡ് അലര്‍ട്ടില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്.

കടല്‍ ശാന്തമായതോടെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പിന്‍വലിച്ചിട്ടുണ്ട്. ഇന്നലെ കേരളത്തിലെവിടെയും അതിതീവ്രമഴ ഉണ്ടായില്ല. 

കഴിഞ്ഞ ഏഴാം തിയതി തുടങ്ങിയ അതിതീവ്രമഴ ഒരാഴ്ച കൊണ്ട് കേരളത്തെ പ്രളയജലത്തില്‍ മുക്കിയിരുന്നു. വടക്കന്‍ ജില്ലകളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും അടക്കം വലിയ ദുരന്തമാണ് ഉണ്ടായത്. മധ്യകേരളവും പ്രളയ ദുരിതത്തിലായി.

ഇന്ന് ഒമ്പത് ജില്ലകളിലെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.