• 19 Sep 2019
  • 12: 16 AM
Latest News arrow

"ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന പുഴയോര കയ്യേറ്റങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം"- രേണുരാജ് ഐ.എ.എസ്

മൂന്നാര്‍: മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ് ഐ.എ.എസ്. പുഴയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പുഴയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് തീരുമാനമെന്നും രേണുരാജ് പറഞ്ഞു. 

മൂന്നാര്‍ ടൗണിലും, പഴയമൂന്നാറിലും പുഴയുടെ ഒഴുക്കിന് തടസ്സം  സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുമെന്നും രേണുരാജ് പറയുന്നു. പുഴയോരത്തെ അനധിക്യത കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാറെ നിയോഗിച്ചിട്ടുണ്ട്. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും രേണുരാജ് പറഞ്ഞു.

മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയ മൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. അശാസ്ത്രീയമായ നിര്‍മാണങ്ങളും, പുഴ കയ്യേറ്റവുമാണ് മൂന്നാറിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.