• 19 Sep 2019
  • 12: 31 AM
Latest News arrow

മഴക്കെടുതി; കവളപ്പാറയില്‍ നിന്ന് മൂന്ന്‌ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; സംസ്ഥാനത്ത് മരണ സംഖ്യ 107 ആയി

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 107 ആയി. മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് മൂന്ന്‌ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് മരിച്ചവരുടെ എണ്ണം 33 ആയി. ഇനി 26 പേരെയാണ് മണ്ണിനടിയില്‍ നിന്ന് കണ്ടെത്താനുള്ളത്. 

നാല്‍പ്പത് വീടുകളെങ്കിലും മണ്ണിനടിയിലുണ്ടെന്നാണ് കണക്ക്. ഇന്നലെ നടന്ന തിരച്ചിലില്‍ 7 മൃതദേഹങ്ങളായിരുന്നു കണ്ടെത്തിയത്. 
അതേസമയം, അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായ ഏഴുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ബെല്‍ജിയം മെല്‍ നോയിസ് ഇനത്തില്‍പ്പെട്ട നായ്ക്കളെ എത്തിച്ചാണ് പുത്തുമലയില്‍ ഇന്ന് തിരച്ചില്‍ നടത്തുന്നത്.