• 08 Jul 2020
  • 01: 31 PM
Latest News arrow

സേനകളുടെ ഏകോപനത്തിന് പ്രതിരോധ മേധാവി; നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രതിരോധ മേധാവിയെ (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 73-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി. കര, വ്യോമ, നാവിക സേനാ മേധാവികള്‍ക്കു മുകളിലായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പദവിയെന്നാണ് സൂചന. ഇത് സേനകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. ഇത് പ്രാബല്യത്തിലാകുന്നതോടെ മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു പൊതുതലവന്‍ രാജ്യത്തുണ്ടാകും.  സേന നവീകരണം അടക്കളുള്ള ചുമതലകളായിരിക്കും  ഇദ്ദേഹം നിര്‍വ്വഹിക്കുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. 

ഇന്ത്യ സൈനിക സംവിധാനങ്ങള്‍  നവീകരിച്ചുകൊണ്ടിരിക്കുകയാണ്. സൈനിക ശക്തിയില്‍ നാം അഭിമാനിക്കണം. ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളണം.  സമാധാനവും സുരക്ഷയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇവ രണ്ടും  അനിവാര്യമായവയാണ്. തീവ്രവാദം മനുഷ്യത്വത്തിന് മേലുള്ള കടന്നുകയറ്റമാണ്. തീവ്രവാദത്തെയും അതിനെ പിന്തുണക്കുന്നവരെയും ഇന്ത്യ പ്രോത്സാഹിപ്പിക്കില്ലയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

Editors Choice