• 23 Aug 2019
  • 10: 13 PM
Latest News arrow

''ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യം നേടി; കശ്മീര്‍ ജനതയുടെ ആഗ്രഹം സഫലമാക്കി''- പ്രധാനമന്ത്രി

രാജ്യം ഇന്ന് 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

ന്യൂഡല്‍ഹി: എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തിയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ  കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചത്. ഇനി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യം സഫലമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്‌നം സഫലമാക്കും. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും അവ വലിച്ചുനീട്ടാനും സര്‍ക്കാരിന് താല്‍പ്പര്യമില്ല. 70 വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ സാധിക്കാത്തത് 70 ദിവസം കൊണ്ട് നടപ്പാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രളയത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ പ്രയാസപ്പെടുകയാണെന്ന ആശങ്ക പങ്കുവെച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് മുത്തലാഖ് നിരോധിച്ചത്. മുത്തലാഖിന്റെ ഭയം മുസ്ലീം സ്ത്രീകളെ എന്നും വേട്ടയാടിയിരുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും മുത്തലാഖിന്റെ ഭയം നീങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.