• 23 Aug 2019
  • 10: 13 PM
Latest News arrow

"മനുഷ്യരില്‍ ദൈവത്തെ കാണാന്‍ സാധിക്കുന്നു"- ആസിഫ് അലി

പ്രളയത്തില്‍ പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ അച്ഛനോടൊപ്പം എത്തിയ മാനുഷ ഏകയായത് അപ്രതീക്ഷിതമായായിരുന്നു. ക്യാമ്പില്‍ കുഴഞ്ഞുവീണ് മരിച്ച അച്ഛന്റെ വിയോഗം മാനുഷയെ അനാഥയാക്കിയപ്പോള്‍ ചലച്ചിത്ര താരം ആസിഫ് അലി ഉള്‍പ്പെടെ നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.  ഫേസ് ബുക്ക് പോസ്റ്റിനടിയില്‍ ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് ആസിഫ് അലി പ്രതികരിച്ചത് ഇങ്ങനെ:

"കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ വാക്കുകള്‍ തന്നെ വീണ്ടും പറയുന്നു...ചിലപ്പോള്‍ മനുഷ്യരില്‍ നമുക്ക് ദൈവത്തെ കാണാന്‍ സാധിക്കും...2,3 ദിവസമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.. നമ്മള്‍ അതിജീവിക്കും.. "

മാനുഷയുടെ അവസ്ഥ കാണിച്ച് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് താഴെ, കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദമ്പതികളുടെയും അവര്‍ക്ക് വീട് നല്‍കി സഹായിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ വ്യക്തിയുടെയും പോസ്റ്റുകള്‍ പങ്കുവെച്ചാണ് ആസിഫ് അലി ഒടുവില്‍ പ്രതികരിച്ചിരിക്കുന്നത്.