• 23 Oct 2019
  • 10: 07 PM
Latest News arrow

ലിനുവിന്റെ കുടുംബത്തിന് കൈത്താങ്ങായി വിശ്വശാന്തി ഫൗണ്ടേഷന്‍

കോഴിക്കോട്: പ്രളയ രക്ഷാപ്രര്‍ത്തനത്തിനിടയില്‍ ജീവന്‍ നഷ്ടമായ കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് സഹായഹസ്തവുമായി വിശ്വശാന്തി ഫൗണ്ടേഷന്‍. നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ ലിനുവിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് അറിയിച്ചു. ഫൗണ്ടേഷന്‍ പ്രതിനിധിയായി എത്തിയ സംവിധായകനും നടനുമായ മേജര്‍ രവിയാണ് ഇക്കാര്യം കുടുംബത്തിനെ അറിയിച്ചത്. ലിനുവിന്റെ വീട്ടില്‍ നേരിട്ടെത്തിയ മേജര്‍ രവി അച്ഛനെയും അമ്മയേയും സാന്ത്വനിപ്പിച്ച ശേഷമാണ് വീട് നിര്‍മ്മിച്ചു നല്‍കുന്ന കാര്യം അറിയിച്ചത്. അടിയന്തിര സഹായമായി 1 ലക്ഷം രൂപ ലിനുവിന്റെ അമ്മക്ക് മേജര്‍ രവി കൈമാറി. വീട് നിര്‍മ്മിച്ച് നല്‍കുവാനുള്ള തീരുമാനത്തിന് പുറമെ ലിനുവിന്റെ കടങ്ങള്‍ വീട്ടുന്നതിനും വിശ്വശാന്തി ഫൗണ്ടേഷന്‍ സഹായിക്കുമെന്ന് മേജര്‍ രവി വ്യക്തമാക്കി.