• 08 Jul 2020
  • 12: 55 PM
Latest News arrow

കേരളത്തിലെ അണക്കെട്ടുകളിലെ ജലനിരപ്പിന്റെ തോത് ഇങ്ങനെ

തൃശൂര്‍: സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ അളവിനനുസരിച്ച് മിക്ക അണക്കെട്ടിലും സംഭരണ ശേഷിയുടെ 50 ശതമാനത്തിലധികവും വെള്ളം നിറഞ്ഞിട്ടുണ്ടെന്ന് ജലസേചന വകുപ്പ്. വകുപ്പിന് കീഴില്‍ വരുന്ന സംസ്ഥാനത്തെ അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് തോതടങ്ങിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. മണിയാര്‍ അണക്കെട്ടില്‍ 98 ശതമാനത്തിലധികം വെളളമാണ് സംഭരിച്ചിട്ടുള്ളത്. നിലവില്‍ ഇവിടെ രണ്ട് ഷട്ടറുകള്‍ തുറന്ന് വിട്ടിട്ടുണ്ട്. എന്നാല്‍ ചുള്ളിയാര്‍ ഡാമില്‍ 31 ശതമാനം മാത്രമേ ജലം സംഭരിച്ചിട്ടുള്ളു.

ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള കുറ്റിയാടി, നെയ്യാര്‍ ഡാമുകളിലെ ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. കുറ്റിയാടി ഡാമില്‍ സംഭരണ ശേഷിയുടെ 72ശതമാനവും നെയ്യാര്‍ ഡാമില്‍ 81 ശതമാനവും വെള്ളം ശേഖരിച്ചിട്ടുണ്ട്. 
പട്ടിക ചുവടെ,

 

 

Editors Choice