• 23 Aug 2019
  • 10: 17 PM
Latest News arrow

വാഹനമിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. മലയാളം സര്‍വകലാശാലയിലാണ് ജോലി നല്‍കുക. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്താണ് തസ്തിക തീരുമാനിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 
ബഷീറിന്റെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.