• 10 Jun 2023
  • 03: 33 PM
Latest News arrow

കോമൺവെൽത്ത് ഗെയിംസില്‍ വനിതാ ടി20യും ബീച്ച് വോളിയും ഉൾപ്പെടുത്തി

ബര്‍മിംഗ്‌ഹാം: യു.കെയിലെ ബര്‍മിംഗ്‌ഹാമില്‍ 2022-ല്‍ നടക്കുന്ന കോമൺവെൽത്ത് ഗെയിംസില്‍ വനിതാ ടി20 ക്രിക്കറ്റ് ഉൾപ്പെടുത്തി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ക്രിക്കറ്റ് തിരിച്ചുവരുന്നത്. എഡ്‌ജ്‌ബാസ്റ്റണിലായിരിക്കും എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ നടക്കുക. എട്ട് ടീമുകള്‍ മത്സരിക്കും.

"ചരിത്രനിമിഷം ...." എന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലൂയിസ് മാര്‍ട്ടിൻ പ്രതികരിച്ചത്. ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയതിനെ ഐസിസിയും സ്വാഗതം ചെയ്തു. 

മലേഷ്യയില്‍ 1998-ല്‍  നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഔദ്യോഗിക ഇനമായിരുന്നു. അന്ന് ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ദക്ഷിണാഫ്രിക്ക സ്വര്‍ണം നേടി. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും യഥാക്രമം വെള്ളിയും വെങ്കലവും നേടി.

2022-ല്‍ നടക്കുന്ന കോമൺവെൽത്ത് ഗെയിംസില്‍ ക്രിക്കറ്റിന് പുറമെ ബീച്ച് വോളിബോളും പാരാ ടേബിൾ ടെന്നീസും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുരുഷന്മാർക്കുള്ള ഇനങ്ങളെക്കാൾ കൂടുതൽ സ്ത്രീകൾക്കുള്ള ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന പ്രത്യേകതയും 2022-ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ട്.