• 23 Aug 2019
  • 10: 11 PM
Latest News arrow

പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷൻ

ആലപ്പുഴ: പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക്  സൗജന്യറേഷൻ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.  ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചതാണിത്. സംസ്ഥാനത്ത്‌  ഭക്ഷ്യധാന്യങ്ങൾക്ക്‌ ക്ഷാമമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനു കത്തയച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.  വെള്ളം കയറി ഇ പോസ് സംവിധാനം തകരാറിൽ ആയ റേഷൻ കടകൾക്ക് മാന്വല്‍ ആയി റേഷൻ നൽകാമെന്നും മന്ത്രി പറഞ്ഞു.