• 06 Dec 2019
  • 10: 58 AM
Latest News arrow

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു

കൊച്ചി: ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍(44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ കാലം ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 7.30ന് കളമശ്ശേരിയില്‍ നടക്കും.   
മഹാരാജാസ് കോളജിലെ സഹപാഠികളായിരുന്നു ബിജു നാരായണനും ശ്രീലത നാരായണനും. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷം 1998 ജനുവരി 23നായിരുന്നു ഇവരുടെ വിവാഹം. മക്കള്‍: സിദ്ധാര്‍ത്ഥ് നാരായണന്‍, സൂര്യാ നാരായണന്‍.