• 06 Dec 2019
  • 12: 08 PM
Latest News arrow

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

പോലീസിന്റെ വീഴ്ച കോടതിയില്‍ വന്ന് പരിഹരിക്കാന്‍ നോക്കേണ്ടെന്നും കോടതി

കൊച്ചി: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വൈദ്യ പരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു. പോലീസിന്റെ വീഴ്ച കോടതിയില്‍ വന്ന് പരിഹരിക്കാന്‍ നോക്കേണ്ടെന്നും കോടതി വ്യക്തമാക്കി. 
പോലീസിന്റെ അന്വേഷണത്തില്‍ പാളിച്ചകളുണ്ട്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വൈദ്യ പരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണ്.  
ശ്രീറാം മദ്യപിച്ചതായി സാക്ഷി മൊഴി മാത്രമാണുള്ളത്, രേഖകളുടെ തെളിവില്ല. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു എന്നതിന് തെളിവില്ലാത്തതിനാല്‍ വകുപ്പ് 304 നിലനില്‍ക്കുമെന്ന് പറയാനാകില്ല. അന്വേഷണത്തില്‍ പോലീസ് പ്രൊഫഷനലിസം കാണിച്ചില്ല. അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി വിമര്‍ശിച്ചു. 
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീറാം ഇന്നലെയായിരുന്നു ആശുപത്രി വിട്ടത്.