ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിച്ചില്ല; നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: മഴക്കെടുതി മൂലം തകരാറിലായ റെയില്‍വേ ട്രാക്കുകള്‍ പൂര്വ്വസ്ഥിതിയിലാകാത്തതിനാല് മിക്ക ട്രെയിനുകളും ഇന്നും റദ്ദാക്കി. ആറ് എക്സ്പ്രസ് ട്രെയിനുകളും പത്ത് പാസഞ്ചറുകളുമാണ് ഇന്ന് റദ്ദാക്കിയത്. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
നാഗര്‍കോവില്‍ മംഗലൂരു പരുശുറാം എക്സ്പ്രസ് നാലു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. അതേസമയം നാല് ദിവസമായി മുടങ്ങിക്കിടന്ന ഷൊര്‍ണൂര്‍- കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി.
റദ്ദാക്കിയ എക്സ്പ്രസ് ട്രെയിനുകള്‍:
* എറണാകുളം -നിസാമുദ്ധീന്‍ തുരന്തോ എക്സ്പ്രസ്
* നിസാമുദ്ധീന്‍ -എറണാകുളം മില്ലേനിയം സൂപ്പര്‍ ഫാസ്റ്റ്
*ശ്രീ ഗംഗനഗര്‍ -കൊച്ചുവേളി
* പട്ന - എറണാകുളം
* എറണാകുളം - പുണെ
*ഷാലിമാര്‍ - തിരുവനന്തപുരം
റദ്ദാക്കിയ പാസഞ്ചറുകള്‍:
* 56381 എറണാകുളം-കായംകുളം
* 56382 കായംകുളം - എറണാകുളം
* 66302 കൊല്ലം - എറണാകുളം
* 66303 എറണാകുളം - കൊല്ലം
* 56387 എറണാകുളം - കായംകുളം
* 56388 കായംകുളം - എറണാകുളം
*66307 എറണാകുളം - കൊല്ലം
* 66308 കൊല്ലം - എറണാകുളം
* 66309 എറണാകുളം-കൊല്ലം
* 56664 കോഴിക്കോട് -തൃശൂര്‍
- ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോൾഡൻ ജൂബിലി നിറവിൽ; മലയാളത്തിന് അഭിമാനമായി ജല്ലിക്കെട്ടും ഉയരേയും കോളാമ്പിയും
- ''ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്, കേസ് പ്രതിച്ഛായ നശിപ്പിച്ചു''- മോഹന്‍ലാല്‍
- ''9ഉം 11ഉം വയസ്സുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തു, പ്രായപൂര്‍ത്തിയാകാത്തവര്‍ 144''- ജമ്മുകശ്മീരില്‍ നടക്കുന്നത്
- ഒടുവിൽ 'രാക്ഷസൻ' ഗാരിയ്ക്ക് തൂക്കുകയർ
- അറിയാനുള്ള അവകാശത്തിന്റെ അതിരില്ലാത്ത ആകാശം