• 23 Aug 2019
  • 10: 28 PM
Latest News arrow

ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്: കേരള ടീമിനെ പ്രഖ്യാപിച്ചു; ഏഷ്യന്‍ ഗെയിംസ് മെഡൽ ജേതാക്കൾ ടീമിൽ

തിരുവനന്തപുരം: ഈ മാസം 27 മുതൽ 30 വരെ ലഖ്‌നൗവിൽ നടക്കുന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 31 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഏഷ്യന്‍ ഗെയിംസ് മെഡൽ ജേതാക്കളുടെ സാന്നിദ്ധ്യമാണ് ടീമിന്റെ പ്രത്യേകത.

ജിന്‍സൺ ജോൺസൺ 800, 1500 മീറ്ററുകളിലും കെ ടി ഇര്‍ഫാന്‍ 20 കിലോമീറ്റര്‍ നടത്തത്തിലും എം ശ്രീശങ്കര്‍ ലോംഗ്‌ജംപിലും ടി ഗോപി 5000, 10000 മീറ്ററുകളിലും മത്സരിക്കും.

വനിതാ വിഭാഗത്തില്‍ പി യു ചിത്ര 800, 1500 മീറ്ററുകളിലും നീന പിന്‍റോ ലോംഗ്‌ജംപിലും ജിസ്‌ന മാത്യു, വി കെ വിസ്‌മയ എന്നിവര്‍ 400 മീറ്ററിലും മത്സരിക്കും.

ജെസി ജോസഫ്, അബിതാ മേരി മാനുവല്‍, സിഞ്ചു പ്രകാശ്, കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, മുഹമ്മദ് അഫ്‌സല്‍, എന്നിവരും ടീമിലുണ്ട്.

കേരളത്തിന്‍റെ പരിശീലന ക്യാംപ് ഈ മാസം 20 മുതൽ പാലക്കാട്ട് തുടങ്ങും. ദേശീയ ക്യാംപിലുള്ളവര്‍ ഈ ക്യാംപിൽ പങ്കെടുക്കാനിടയില്ല.