• 23 Aug 2019
  • 10: 24 PM
Latest News arrow

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സഹായം നൽകണമെന്ന് ബി.ജെ.പി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പരമാവധി സഹായം നൽകണമെന്ന്  ബി.ജെ.പി. നേതാവ് എം ടി രമേശ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബിജെപി പറയില്ലെന്നും എം ടി രമേശ് പറഞ്ഞു. എന്നാൽ   രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "രക്ഷാപ്രവർത്തനത്തിനിറങ്ങുന്നവർ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ  രാഷ്ട്രീയം കലർത്തരുത്"- എം ടി രമേശ് പറഞ്ഞു.