• 06 Dec 2019
  • 02: 07 AM
Latest News arrow

അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; നെയ്യാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറക്കും

തിരുവനന്തപുരം: അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം തുറന്നു. നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകളും ഉടന്‍ തുറക്കും. നാല് ഷട്ടറുകളും ഓരോ ഇഞ്ച് വീതമാണ് തുറക്കുക. ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താനാണിത്. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാക്കാനാകും. നിലവില്‍ 82.02 മീറ്ററാണ് നെയ്യാര്‍ അണക്കെട്ടിലെ ജലനിരപ്പ്. 84.75 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 

നേരിയ തോതില്‍ മാത്രം വെള്ളം തുറന്നു വിടുന്നതിനാല്‍ ജലാശയങ്ങളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.