• 06 Dec 2019
  • 12: 51 AM
Latest News arrow

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലഡാക്കിന് സമീപം പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ ഫോര്‍വേര്‍ജ് ബേസായ സ്‌കര്‍ദുവിലാണ് യുദ്ധവിമാനങ്ങളും ആയുധങ്ങളും വിന്യസിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. പാക് വ്യോമസേനയുടെ മൂന്ന് സി-130 ചരക്ക് വിമാനങ്ങള്‍ സ്‌കര്‍ദു ബേസിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും എത്തിച്ചതായി സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 

പ്രദേശത്ത് പാകിസ്ഥാന്‍ സൈനിക അഭ്യാസത്തിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായുള്ള ആയുധങ്ങളും വിമാനങ്ങളുമാണ് സ്‌കര്‍ദുവിലേക്ക് എത്തിച്ചിരിക്കുന്നത്. യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള സൈനിക നീക്കമാണ് പാക് ലക്ഷ്യമിടുന്നതെന്നാണ് വിവരം. 

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനിടെയാണ് സ്‌കര്‍ദു ബേസിലേക്കുള്ള സൈനിക നീക്കങ്ങള്‍. പാക് സൈനിക നീക്കങ്ങളെ സഹായിക്കുന്നതിനായുള്ള പാക് വ്യോമസേനയുടെ ഫോര്‍വേഡ് ബേസാണ് സ്‌കര്‍ദു.