• 19 Sep 2019
  • 12: 19 AM
Latest News arrow

കോഴിക്കോട് - ഷൊര്‍ണ്ണൂര്‍ റെയിൽപ്പാത തുറന്നു; ആദ്യം കടത്തി വിടുക പാസഞ്ചർ ട്രെയിനുകൾ

കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് അടച്ച കോഴിക്കോട് - ഷൊര്‍ണ്ണൂര്‍ റയിൽപ്പാത തുറന്നു. ആദ്യം പാസഞ്ചർ ട്രെയിനുകളെയാണ് കടത്തിവിടുന്നത്. ഫറോക്ക് മേല്‍പ്പാലത്തിന്‍റെ അപകടനിരപ്പിന് മുകളില്‍ ചാലിയാര്‍ കരകവിഞ്ഞൊഴുകി വെള്ളമെത്തുകയും ഷൊര്‍ണ്ണൂരിനടുത്ത് കാരക്കാട് മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തതതാണ് ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിന്‍ ഗതാഗതം മുടങ്ങാൻ കാരണം.

ഫറോക്ക് പാലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തിയും നടത്തുകയായിരുന്നു. ഇന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ഫറോക്കില്‍ പരിശോധന നടത്തി പാലം ഗതാഗതയോഗ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് കോഴിക്കോട് നിന്നും തെക്കോട്ടുള്ള റെയില്‍വേ ഗതാഗതം പുനഃസ്ഥാപിച്ചത്.

ഇന്നും നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചു വിടുകയും സര്‍വ്വീസ് വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതം സാധാരണ നിലയിലാവാൻ മണിക്കൂറുകളെടുക്കും.