• 06 Jul 2020
  • 12: 55 AM
Latest News arrow

ചരിത്രത്തിലെ ഏറ്റവും ഉയർന്നനിരക്കിൽ സ്വർണ്ണവിൽപ്പന

തിരുവനന്തപുരം: സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ തന്നെ തുടരുകയാണ്. പവന് 27,480 രൂപയും ഗ്രാമിന് 3,435 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ചയാണ് ഈ നിരക്കിൽ എത്തിയത്. ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് ( ഒരു ട്രോയ് ഔൺസ് =31.1035 ഗ്രാം) 1,507 ഡോളറായിരുന്നു വെള്ളിയാഴ്ചത്തെ നിരക്ക്. എന്നാൽ  ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,465.54 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 90 ഡോളറിനടുത്താണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. 

അന്താരാഷ്ട്ര വിപണിയില്‍ പ്രതിഫലിക്കുന്ന സാമ്പത്തിക മാന്ദ്യവും അമേരിക്കയും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര തര്‍ക്കങ്ങളും പശ്ചിമേഷ്യന്‍ പ്രതിസന്ധിയും സ്വര്‍ണ്ണവില ഉയരാനിടയാക്കി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ വലിയ തോതില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും അന്താരാഷ്ട്ര വിപണിയില്‍ വില വലിയ രീതിയില്‍ ഉയരാനിടയാക്കി.

Editors Choice