അണ്ടര്‍ 23 ഏഷ്യന്‍ വോളി ചാമ്പ്യൻഷിപ്പ്: ഫൈനലില്‍ പൊരുതിത്തോറ്റ ഇന്ത്യയ്ക്ക് വെള്ളി

റങ്കൂൺ: മ്യാൻമറിലെ റങ്കൂണിൽ നടന്ന അണ്ടര്‍ 23 ഏഷ്യന്‍ വോളിബോൾ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പൊരുതിത്തോറ്റു. ചൈനീസ് തായ്‌പെയ് ടീം ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയത്. ഇന്ത്യയ്ക്ക് വെള്ളി മെഡൽ ലഭിച്ചു.ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വോളി ടീം ഏഷ്യന്‍ ഫൈനലില്‍ കളിക്കുന്നതെന്ന പ്രത്യേകതയുള്ളതിനാൽ ഇന്ത്യയ്ക്കിത് ചരിത്രനേട്ടമാണ്.
സ്‌കോര്‍ 21-25, 20-25, 25-19, 23-25.
ആദ്യ രണ്ട് സെറ്റും വഴങ്ങിയ ഇന്ത്യ മൂന്നാം സെറ്റില്‍ തിരിച്ചുവന്നെങ്കിലും നിർണ്ണായകമായ നാലാം സെറ്റ് നഷ്ടപ്പെടുകയായിരുന്നു. മലയാളിതാരം ഷോണ്‍ ടി ജോണ്‍- മുത്തുസാമിസഖ്യം മികച്ചുനിന്നു. പ്രിന്‍സ് മികച്ച പ്രതിരോധക്കാരനായി. മുത്തുസാമിയാണ് മികച്ച സെറ്റര്‍.
സെമിയില്‍ പാകിസ്ഥാനെപരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
അണ്ടര്‍ 23 ലോക റാങ്കിംഗില്‍ ചൈനീസ് തായ്‌പേയ് 15-ാം സ്ഥാനത്തും ഇന്ത്യ 34-ാം സ്ഥാനത്തുമാണ്.