• 19 Sep 2019
  • 12: 31 AM
Latest News arrow

ഒരു കൈയില്‍ കത്തിയും മറു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തലയും: അരുംകൊലയില്‍ ഞെട്ടി ആന്ധ്ര

വിജയവാഡ: ആന്ധ്രപ്രദേശില്‍ ഭാര്യയുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്ന ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. സത്യനാരായണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്. പ്രദീപ് കുമാര്‍ എന്ന യുവാവാണ് ഭാര്യ മണിക്രാന്തിയുടെ തലയറുത്തെടുത്തത്. ശേഷം തല വീടിനടുത്തുള്ള കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. 
വീടിനു സമീപത്തു നിന്നാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പിന്നീട് ഒരു കൈയില്‍ ഭാര്യയുടെ തലയും മറുകൈയില്‍ കത്തിയുമായി തെരുവിലൂടെ നടക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 
അഞ്ചു വര്‍ഷം മുമ്പ് ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചതാണ്. മിക്കപ്പോഴും ഇവര്‍ തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഗാര്‍ഹിക പീഡനം നേരിടേണ്ടിവരുന്നതായി മണിക്രാന്തി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മുമ്പ് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു.