• 19 Sep 2019
  • 12: 22 AM
Latest News arrow

അതിജീവനത്തിന്റെ ബലിപെരുന്നാള്‍; ഏവര്‍ക്കും 'ദ കേരളാ പോസ്റ്റിന്റെ' ആശംസകള്‍

തിരുവനന്തപുരം: പ്രവാചകന്‍ ഇബ്രാഹിമിന്റെ ത്യാഗജീവിതം അനുസ്മരിച്ച് ഇന്ന് സംസ്ഥാനത്ത് ബലിപെരുന്നാള്‍. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ പ്രാര്‍ത്ഥനയും ദുരന്തത്തിനിരയായവര്‍ക്കുള്ള ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചാണ് ഇത്തവണത്തെ പെരുന്നാള്‍. മലബാറിലെ ഭൂരിഭാഗം പേര്‍ക്കും ഇത്തവണത്തെ പെരുന്നാള്‍ ദുരിതാശ്വാസ ക്യാപുകളിലാണ്. 

കനത്ത മഴ കണക്കിലെടുത്ത് സംയുക്ത ഈദ്ഗാഹുകള്‍ ഒഴിവാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കം ബാധിക്കാത്ത പള്ളികളില്‍ ഒത്തുകൂടി വിശ്വാസികള്‍ ഈദ് പ്രാര്‍ഥനകള്‍ നിര്‍വ്വഹിക്കും. നൂറ് കണക്കിന് കുടുംബങ്ങളാണ് പെരുന്നാള്‍ ദിനം ദുരിതാശ്വാസ ക്യാംപില്‍ കഴിച്ചുകൂട്ടുന്നത്. ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍.