• 23 Aug 2019
  • 10: 13 PM
Latest News arrow

ദേശീയ ചലച്ചിത്ര പുരസ്‌കാരം: 'സുഡാനി ഫ്രം നൈജീരിയ' മികച്ച മലയാള ചിത്രം; കീർത്തി സുരേഷ് നടി; എം.ജെ രാധാകൃഷ്‌ണൻ ഛായാഗ്രാഹകൻ; ജോജുവിനും സാവിത്രിയ്ക്കും പ്രത്യേക ജൂറി പരാമർശം

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരത്തിളക്കത്തിൽ മലയാളം. ഈയിടെ അന്തരിച്ച ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്‍ണൻ, ഷാജി. എൻ കരുണിന്റെ 'ഓള്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിലൂടെ ദേശീയ പുരസ്ക്കാരം നേടി. 'മഹാനടി'യിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 'ജോസഫ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജ്ജ് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടി. 'സുഡാനി ഫ്രം നൈജിരിയ'യിലെ അഭിനയത്തിന് സാവിത്രിയ്ക്കും മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. സക്കറിയ മൊഹമ്മദ് സംവിധാനം ചെയ്ത  'സുഡാനി ഫ്രം നൈജീരിയ'യാണ് മികച്ച മലയാള ചിത്രം. 'കമ്മാര സംഭവ'ത്തിന് മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരവും ലഭിച്ചു.

ഗുജറാത്തി ചിത്രം 'ഹെല്ലാരൊ' ആണ് മികച്ച സിനിമ. മികച്ച നടൻമാരായി വിക്കി കൌശലും ആയുഷ്‍മാൻ ഖുറാനയും തിരഞ്ഞെടുക്കപ്പെട്ടു. 'ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക്' ഒരുക്കിയ ആദിത്യ ധര്‍ ആണ് മികച്ച സംവിധായകൻ. 

'ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്കി കൌശല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. 'അന്ധാധുൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്‍മാൻ ഖുറാനെയേയും മികച്ച നടനായി തിരഞ്ഞെടുത്തു.

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍:

മികച്ച നടൻ: ആയുഷ്‍മാൻ ഖുറാന, വിക്കി കൌശല്‍

മികച്ച സംവിധായകൻ: ആദിത്യ ധര്‍ (ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക്)

മികച്ച നടി: കീര്‍ത്തി സുരേഷ് (മഹാനടി)

മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം: ജോജു

മികച്ച ഛായാഗ്രാഹകൻ: എം ജെ രാധാകൃഷ്‍ണൻ (ഓള്)
മികച്ച ജനപ്രിയ സിനിമ: 'ബധായി ഹോ'
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: 'കമ്മാരസംഭവം'

സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: 'പാഡ് മാൻ'
സിനിമാ സൌഹൃദ സംസ്ഥാനം- 'ഉത്തരാഖണ്ഡ്'

മികച്ച ഹിന്ദി ചിത്രം : 'അന്ധാധുൻ'

മികച്ച മലയാള ചിത്രം: 'സുഡാനി ഫ്രം നൈജീരിയ'

മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: ശ്രുതി ഹരിഹരൻ, സാവിത്രി

മികച്ച പരിസ്ഥിതി സിനിമ: 'ദ വേള്‍ഡ്‍സ് മോസ്റ്റ് ഫേമസ് ടൈഗര്‍'

മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവൻ, അരിജിത് ബിശ്വാസ്, പൂജ,  യോഗേഷ് ചന്ദ്രേഖര്‍ (അന്ധാധുൻ)