• 06 Dec 2019
  • 02: 16 AM
Latest News arrow

സൗബിന് കൈ നിറയെ ചിത്രങ്ങൾ; 'അരക്കള്ളൻ മുക്കാക്കള്ളൻ' ചിത്രീകരണം ചിങ്ങം 1-ന് തുടങ്ങും

നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന 'അരക്കള്ളൻ മുക്കാക്കള്ളൻ' ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ സു​ര​ഭി​ ​ല​ക്ഷ്മി​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങളായി എത്തും.​ സ​ജീ​ർ​ ​ബാ​വ​ ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​സ​ജി​ത്താ​ണ്.​

2019-ൽ കൈ നിറയെ ചിത്രങ്ങളുമായാണ് സൗബിൻ ഷാഹിർ സജീവമാകുന്നത്. 'ഫോഴ്സ്', 'ബദായ് ഹോ', 'മർദ് കോ  ദർദ്  നഹി ഹോത്താ' എന്നീ ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന  'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', ജോൺപോൾ ജോർജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'അമ്പിളി' എന്നിവയാണ് സൗബിൻ നായകനായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

2011-ൽ റിലീസായ 'ഉറുമി'ക്കു ശേഷം സന്തോഷ് ശിവൻ സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന മലയാള ചിത്രം ‘ജാക്ക് ആൻഡ് ജില്ലി'ൽ മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവർക്കൊപ്പവും,  ഏഴുവര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ട്രാന്‍സി'ൽ ഫഹദ് ഫാസിൽ, നസ്രിയ എന്നിവർക്കൊപ്പവും പ്രധാന വേഷങ്ങളിൽ സൗബിൻ എത്തുമെന്നും രണ്ട് ചിത്രങ്ങളുടെയും അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

18 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന 'ട്രാന്‍സ്' നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റാണ്. അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 'പറവ'ക്ക് ശേഷം സൗബിൻ ഷാഹിർ സംവിധായകനാവുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്.