• 23 Aug 2019
  • 10: 27 PM
Latest News arrow

മില്‍മ ഉത്പന്നങ്ങള്‍ ഇനി 'സ്വിഗ്ഗി' വഴി വാങ്ങാം; ആദ്യഘട്ട പരീക്ഷണം കോഴിക്കോട്ട്

കോഴിക്കോട്: മില്‍മ ഉത്പന്നങ്ങള്‍ ഇനി ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സ്വിഗ്ഗി വഴിയും. മിൽമയുടെ വിവിധതരം ഉത്പന്നങ്ങള്‍ ആവശ്യക്കാരുടെ കൈയ്യില്‍ എളുപ്പമാര്‍ഗ്ഗത്തില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ സ്വിഗ്ഗിയുമായുള്ള കരാരിൽ ഏർപ്പെട്ടിരിക്കുന്നത്.  

വിപണിയില്‍ നേരിട്ടെത്തിയാല്‍ മാത്രം ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരുന്ന ഉത്പന്നങ്ങളാണ് ഇനി മുതല്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്നത്. പേഡ, ഗുലാബ് ജാമുന്‍, ഐസ്‌ക്രീം, കേക്ക് എന്നിങ്ങനെയുള്ള 25 മില്‍മ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വീട്ടില്‍ വരുത്താം. ഏറ്റവും കുറഞ്ഞത് 100 രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. 

പരീക്ഷണാര്‍ത്ഥം ഓണ്‍ലൈന്‍ വിപണി കോഴിക്കോട് നഗരപരിധിയിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ക്രമേണ പദ്ധതി ജില്ലയുടെ മറ്റ് പ്രദേശങ്ങളിലേക്കും മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.