• 23 Oct 2019
  • 10: 08 PM
Latest News arrow

അനാശാസ്യം: ഒമാനിൽ 38 പ്രവാസി വനിതകൾ അറസ്റ്റിൽ

മസ്‍കറ്റ്: ഒമാനിൽ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 38 പ്രവാസി വനിതകളെ അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പൊലീസ് മസ്കറ്റില്‍ അറിയിച്ചതാണിത്. വിവിധ രാജ്യക്കാരായ ഈ വനിതകൾ സദാചാര വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. മസ്‍കറ്റ് പൊലീസ് കമാന്റ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇതിൽ ഇന്ത്യൻ വനിതകളുണ്ടോ എന്ന കാര്യം അറിവായിട്ടില്ല.