• 23 Aug 2019
  • 10: 27 PM
Latest News arrow

ആമസോണിന് പിന്നാലെ വീഡിയോ സ്ട്രീമിങുമായി ഫ്ലിപ്കാർട്ടും എത്തുന്നു

ചാർജുകൾ ഈടാക്കില്ല

മുംബൈ: സൗജന്യമായി വീഡിയോ കാണാന്‍ ഫ്ലിപ്കാർട്ട്  അവസരമൊരുക്കുന്നു. അടുത്ത മാസം തന്നെ ഫ്രീയായി വീഡിയോ സേവനം ആരംഭിക്കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു. ചെറുപട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉപഭോക്താക്കളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം.

ഓണ്‍ലൈന്‍ വീഡിയോകള്‍ക്ക് വേണ്ടിയാണ് ഇന്ന് ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും സിനിമ പോലുള്ള വിനോദ പരിപാടികളിലൂടെ ഷോപ്പിങ് അനുഭവം സാധ്യമാക്കാനാവുമെന്നും ഫ്ലിപ്കാർട്ട്  അധികാരികള്‍ വ്യക്തമാക്കുന്നു. സിനിമകള്‍, ചെറു വീഡിയോകള്‍, വെബ് പരമ്പരകള്‍ എന്നിവയും ആപ്ലിക്കേഷനിലുണ്ടാവും.

നിലവില്‍ ആമസോണുമായാണ് ഫ്ലിപ്കാർട്ട് ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് മത്സരിക്കുന്നത്. വീഡിയോ സ്ട്രീമിങ്ങിനായി ആമസോണിന് പ്രത്യേകമായി പ്രൈം വീഡിയോ എന്ന പ്ലാറ്റ്‌ഫോമും വരിസംഖ്യയുമൊക്കെയുണ്ട്. എന്നാല്‍ ചാര്‍ജുകള്‍ ഈടാക്കാതെയുള്ള സേവനമാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെത്. 

അടുത്ത 20 ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടന്റുകള്‍ ലഭിച്ചുതുടങ്ങുമെന്നാണ് വിവരം. ആദ്യഘട്ടങ്ങളില്‍ വാള്‍ട്ട് ഡിസ്‌നിയില്‍ നിന്നും ബാലാജി ടെലിഫിലിമില്‍ നിന്നും വീഡിയോകള്‍ വാങ്ങിയായിരിക്കും ഫ്ലിപ്കാർട്ടില്‍ സ്ട്രീമിംഗ് നടത്തുക. ഇന്‍ ഹൗസ് ആയി നിര്‍മ്മിക്കുന്ന വീഡിയോകള്‍ രണ്ടാം ഘട്ടത്തില്‍ പുറത്തിറക്കുമെന്നും ഫ്ലിപ്കാർട്ട്  അറിയിച്ചു.