• 23 Aug 2019
  • 10: 19 PM
Latest News arrow

നൊബേൽ ജേതാവ് ടോണി മോറിസണ്‍ വിടവാങ്ങി

ന്യൂയോര്‍ക്ക്: വിഖ്യാത അമേരിക്കന്‍ സാഹിത്യകാരിയും സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാര ജേതാവുമായ ടോണി മോറിസണ്‍ നിര്യാതയായി. 88 വയസ്സായിരുന്നു. മോറിസണിന്റെ പ്രസാധകരായ നോഫ് ആണ് മരണവിവരം പുറത്ത് വിട്ടത്.

ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരില്‍ നൊബേല്‍ ലഭിച്ച ആദ്യ വനിതായിരുന്നു ടോണി മോറിസണ്‍. 1993-ല്‍ സാഹിത്യ നൊബേല്‍ പുരസ്‌ക്കാരത്തിനും, 1988ല്‍ പുലിസ്റ്റര്‍ പുരസ്‌ക്കാരത്തിനും അര്‍ഹയായിട്ടുണ്ട്. നോവലിസ്റ്റ്, ലേഖിക, അദ്ധ്യാപിക, എഡിറ്റര്‍ എന്നി മേഖലകളില്‍ പ്രശസ്തയായിരുന്നു.

തന്റെ ജീവിതക്കാഴ്ച്ചകള്‍ ആധാരമാക്കിയാണ് മോറിസണ്‍ നോവലുകള്‍ എഴുതിയിരുന്നത്. 'ദി ബ്ലൂവെസ്റ്റ് ഐ', 'സോങ് ഓഫ് സോളമന്‍', 'ബിലവഡ്', 'സുല', 'ജാസ്', 'ഹോം' തുടങ്ങിയവയാണ്  മോറിസണിന്റെ പ്രശസ്തമായ  നോവലുകള്‍. നോവലുകള്‍ക്ക് പുറമെ ബാലസാഹിത്യങ്ങളും, നാടകങ്ങളും, നോണ്‍ ഫിക്ഷനുകളും എഴുതിയിട്ടുണ്ട്.

അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌ക്കാരമായ 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം' 2012-ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമയില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു.