• 08 Jul 2020
  • 02: 05 PM
Latest News arrow

പൊന്നുംവില കുതിച്ചുയരുന്നു; പവന് 27,200 രൂപ

തിരുവനന്തപുരം: സര്‍വ്വകാല റെക്കാര്‍ഡും തകര്‍ത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് മാത്രം സ്വര്‍ണ വിലയിലുണ്ടായത് 400 രൂപയുടെ വര്‍ധനയാണ്. 27,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 3,400 രൂപയാണ് വില.
ഇന്നത്തെ വര്‍ധനവ് കൂടി കണക്കാക്കുമ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ മാത്രം പവന് 1,600 രൂപയാണ് വര്‍ധിച്ചത്. 
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാനുള്ള കാരണം. ചൊവ്വാഴ്ച 200 രൂപ ഉയര്‍ന്ന് 26,800 രൂപയായിരുന്നു സ്വര്‍ണവില.

 

Editors Choice