• 23 Oct 2019
  • 10: 05 PM
Latest News arrow

'ചന്ദ്രയാൻ 2': അവസാനഘട്ട ഭ്രമണപഥവികസനവും വിജയകരം

ബംഗളൂരു: ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ അഞ്ചാംഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂർത്തിയായതായി ഐ.എസ്.ആർ.ഒ അറിയിച്ചു. പേടകത്തിന്റെ അവസാന ഭൂകേന്ദ്രീകൃത ഭ്രമണപഥ വികസനമാണ് ഇന്ന് പൂർത്തിയായത്. 1,041 സെക്കൻഡ് (17 മിനുട്ട് 35 സെക്കൻഡ് ) നേരത്തേക്ക് പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്.

ഇന്ന്(2019 ഓഗസ്റ്റ് 6,ചൊവ്വാഴ്ച)  ഉച്ചയ്ക്ക് 3:04 ഓടെയാണ് ഭ്രമണപഥവികസനം പൂർത്തിയായത്. ഭൂമിയിൽ  നിന്ന് അടുത്ത ദൂരം 276 കിലോമീറ്ററും അകന്ന ദൂരം 1,42,975 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. 

അടുത്ത മാസം പതിനാലിനാണ് 'ചന്ദ്രയാൻ 2' ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. സെപ്റ്റംബർ ഏഴിന് ചന്ദ്രനിൽ സോഫ്റ്റ് ലാൻ‍ഡിംഗ് നടത്താനാകുമെന്നാണ് ഐ.എസ്.ആർ.ഒ പ്രതീക്ഷിക്കുന്നത്.