• 23 Aug 2019
  • 10: 18 PM
Latest News arrow

മാഹിയെ പോലെ ഇനി കശ്മീരിലും കുപ്പിയ്ക്ക് വില കുറയോ? കശ്മീര്‍ വിഷയത്തെയും ട്രോളി സോഷ്യല്‍ മീഡിയ

എന്തിനും ഏതിനും ട്രോളുണ്ടാക്കാന്‍ കാത്തിരിക്കുന്ന ട്രോളന്മാരുടെ മുന്നിലേക്ക് കശ്മീര്‍ വിഷയവും എത്തി. രാജ്യം ആശങ്കയോടെ നോക്കി കാണുന്ന വിഷയത്തെ ചിരിപടര്‍ത്തുന്ന രംഗങ്ങളോടെയാണ്  സോഷ്യല്‍ മീഡിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കലാപ അന്തരീക്ഷത്തിലുള്ള കശ്മീരില്‍ ഇനി ട്രിപ്പ് പോകാന്‍ പറ്റുമോയെന്നാണ് ചങ്കന്‍ ട്രോളന് അറിയേണ്ടത്. മറ്റൊരാള്‍ക്ക് മാഹിയെ പോലെ മദ്യത്തിന് കശ്മീരില്‍ വില കുറയുമോയെന്നും അറിയണം. ഇത്തരത്തില്‍ രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏതായാലും കശ്മീര്‍ വിഷയവും ട്രോളന്മാര്‍ക്ക് ചാകരയാവുകയാണ്. ചില ട്രോളുകളിതാ,