• 10 Jun 2023
  • 05: 01 PM
Latest News arrow

ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം

ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പണിൽ ഇന്ത്യൻ തിളക്കം. തായ്‌ലൻഡ് ഓപ്പൺ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളായി ചരിത്രം കുറിച്ചിരിക്കയാണ് സാത്വിക് സായ്‌രാജ് രങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി ജോഡി. ടൂര്‍ണമെന്റിലെ  മൂന്നാം സീഡും നിലവിലെ ലോക ചാംപ്യന്മാരുമായ ചൈനയുടെ ലി ജുന്‍ ഹുയി- ലി യു ചെന്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യം ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌കോര്‍: 21-19, 18-21, 21-18.

മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടുനിന്നു. ആദ്യ ഗെയിം 21-19ന് ഇന്ത്യന്‍ സഖ്യം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം തുടര്‍1ന്ന് 8-16ന് ഇന്ത്യന്‍ ടീം മുന്നിലെത്തിയെങ്കിലും തുടരെ മൂന്ന് പോയിന്റുകള്‍ നേടി ചൈനീസ് ടീം ഗെയിം സ്വന്തമാക്കി. എന്നാൽ മൂന്നാം ഗെയിമില്‍ ആഞ്ഞടിച്ച്  ഇന്ത്യന്‍ സഖ്യം കിരീടം സ്വന്തമാക്കി.

സ്വാതിക് സായ്‌രാജ് രങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ഈ സീസണിലെ ആദ്യ ഫൈനലായിരുന്നു ഇത്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാക്കള്‍ കൂടിയാണ് സാത്വിക്-ചിരാഗ് സഖ്യം.