• 23 Aug 2019
  • 10: 07 PM
Latest News arrow

ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ 669 തടവുകാരെ മോചിപ്പിക്കും

അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് 669 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. മോചിപ്പിക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യത തീര്‍പ്പാക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചിട്ടുണ്ട്. തടവുകാരുടെ കുടുംബത്തിന്‍റെ പ്രയാസങ്ങൾ കണക്കിലെടുത്തും തടവുകാര്‍ക്ക് പുതിയ ഒരു ജീവിതം തുടങ്ങുന്നതിനും ആണ് മോചന നടപടികള്‍.