വിൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിന് ഇന്ത്യ വിജയിച്ചു. മഴ കളി തടസ്സപ്പെടുത്തിയപ്പോൾ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം അനുസരിച്ച് ഇന്ത്യ വിജയികളാവുകയായിരുന്നു. ആദ്യമത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ 15.3 ഓവറില്‍ നാലിന് 98 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തി. പിന്നീട് മഴനിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു.
പരമ്പരയിലെ അവസാന മത്സരം ആറിന് നടക്കും.
RECOMMENDED FOR YOU