• 27 Jan 2020
  • 12: 03 PM
Latest News arrow

കലാപ്രതിഭകള്‍ക്ക് ആതിഥ്യമരുളാന്‍ കാഞ്ഞങ്ങാട് ഒരുങ്ങുന്നു

തിരുവനന്തപുരം: ഇത്തവണ സ്‌കൂൾ കലോത്സവത്തിന് ആതിഥ്യമരുളുക കാഞ്ഞങ്ങാട് നഗരം. അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് നടത്താൻ സ്‌കൂള്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം ( ക്യൂ.ഐ.പി) മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന കലാമേള നവംബര്‍ അവസാന വാരമോ ഡിസംബര്‍ ആദ്യവാരമോ നടത്തും.

അതേസമയം, സംസ്ഥാന സ്‌കൂള്‍ കായികമേള നവംബര്‍ പകുതിയോടെ തലശ്ശേരിയിലും സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള നവംബര്‍ ആദ്യവാരം തൃശൂരിലും സംഘടിപ്പിക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 20 മുതല്‍ 22വരെ പാലക്കാട് നടത്തും. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ ആണ് പരിഗണനയില്‍ ഉള്ളത്. സംസ്ഥാന ടിടിഐ കലോത്സവം സെപ്റ്റംബര്‍ 4,5 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഭരണഘടനാ പ്രാധാന്യം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ക്യൂ.ഐ.പി മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു.