• 23 Aug 2019
  • 10: 23 PM
Latest News arrow

മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മഗ്‌സസേ പുരസ്‌കാരം

ന്യൂഡല്‍ഹി: ഏഷ്യയുടെ നോബല്‍ എന്നറിയപ്പെടുന്ന രമണ്‍ മഗ്‌സസേ പുരസ്‌കാരം എന്‍.ഡി.ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ രവീഷിന് സാധിച്ചെന്ന് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തി. അഞ്ചു പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. 
മ്യാന്‍മറില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ കോ സ്വെ വിന്‍, തായ്‌ലന്‍ഡില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തക ആങ്ഖാന നീലാപായ്ജിത്, ഫിലിപ്പീന്‍സില്‍ നിന്നുള്ള സംഗീതജ്ഞന്‍ റായ്മണ്ടോ പുജാന്‍തെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍ നിന്നുള്ള പ്രശസ്ത യുവനടന്‍ കിം ജോങ് കി എന്നിവരാണ് പുരസ്‌കാരത്തിനര്‍ഹരായ മറ്റുള്ളവര്‍. 
1996 മുതല്‍ എന്‍ ഡി ടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ െ്രെപം ടൈം എന്ന പരിപാടിയുടെ അവതാരകനാണ്.
ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന രമണ്‍ മഗ്‌സസേയുടെ സ്മരണാര്‍ഥമാണ് പുര്‌സ്‌കാരം നല്‍കി വരുന്നത്. 1957 മുതലാണ് അവാര്‍ഡ് നല്‍കുന്നത്. ആചാര്യ വിനോബാ ഭാവെ, മദര്‍ തെരേസ, ബാബാ ആംതെ, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരാണ് മുമ്പ് മഗ്‌സസേ പുരസ്‌കാരത്തിന് അര്‍ഹരായ ഇന്ത്യക്കാര്‍.