• 05 Dec 2019
  • 11: 48 PM
Latest News arrow

യാത്രക്കാരെ ഭീതിയിലാക്കി നടുറോഡില്‍ പറന്നിറങ്ങി ചെറുവിമാനം; വീഡിയോ വൈറല്‍

വാഷിങ്ടണ്‍: യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിലെ തിരക്കേറിയ റോഡില്‍ നടന്നത്. വാഹനങ്ങള്‍ക്ക് മുകളിലൂടെ ചീറിപാഞ്ഞ് വന്ന ചെറു വിമാനം നേരെ റോഡിന്റെ നടുക്ക് ലാന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
തലയ്ക്ക് മുകളിലൂടെ പറന്ന് വന്ന വിമാനത്തെ കണ്ട് ഏതാനും പേര്‍ വാഹനങ്ങള്‍ വെട്ടിച്ച് മാറ്റി. മറ്റ് ചിലര്‍ സ്പീഡില്‍ വാഹനം ഓടിച്ചു പോകുകയാണ് ചെയ്തത്. എന്നാല്‍ യാതൊരു അപകടവും കൂടാതെ വിമാനം കൃത്യമായി ചുവപ്പ് സിഗ്നലില്‍ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു. 
വിമാനം നിന്നതിനു തൊട്ടുപിന്നാലെ പൊലീസെത്തി പൈലറ്റിനെ പുറത്തിറക്കുന്നതും പിന്നീട് വിമാനം റോഡില്‍നിന്നു വലിച്ചു മാറ്റുന്നതും ദൃശ്യത്തിലുണ്ട്. ക്ലിന്റ് തോംപ്‌സണ്‍ എന്നയാളിന്റെ കാറിലുണ്ടായിരുന്ന കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഹൈവേയിലൂടെ മുന്നോട്ടുപോയിരുന്ന ക്ലിന്റ് വിമാനം തലയ്ക്കു മുകളിലൂടെ പറന്നിറങ്ങുന്നതു കണ്ട് പെട്ടെന്നു വാഹനം തിരിച്ച് പിന്തുടരുകയായിരുന്നു. 
അതേസമയം സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്നാണ് അടിയന്തരമായി വിമാനം ഇറക്കേണ്ടി വന്നതെന്ന് പോലീസ് പ്രതികരിച്ചു.