• 23 Aug 2019
  • 10: 26 PM
Latest News arrow

സൗദി സ്ത്രീകൾക്ക് ആഹ്ലാദം: പുരുഷന്റെ അനുമതിയില്ലാതെ തന്നെ പാസ്പോർട്ടെടുക്കാം; വിദേശയാത്ര ചെയ്യാം

റിയാദ്: പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ ഉള്‍പ്പെടെയുള്ള ചുമതല പുരുഷ രക്ഷാകർത്താവിൽ നിക്ഷിപ്തമാണെന്ന രീതിക്ക് സൗദിയിൽ മാറ്റം വരുത്തുന്നു. ഇതിന് മുന്നോടിയായി സ്ത്രീകള്‍ക്ക് പുരുഷ രക്ഷാകര്‍ത്താവിന്റെ അനുമതി ഇല്ലാതെതന്നെ വിദേശയാത്രകള്‍ നടത്താന്‍ അനുവദിക്കുന്ന സുപ്രധാന തീരുമാനവുമായി സൗദി ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്.

സൗദി സ്ത്രീകള്‍ക്ക് വിവാഹം കഴിക്കുന്നതിനും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നതിനുള്ള പാസ്പോര്‍ടിൻ അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും പുരുഷ രക്ഷാകര്‍ത്താവിന്‍റെ അനുമതി വേണമെന്നത് ദീർഘകാലമായി സൗദിയിലുള്ള നിയമമാണ്. ഇതിനാണ് മാറ്റം വരുന്നത്.

21 വയസ്സിന് മുകളില്‍ പ്രായമുള്ള സൗദി സ്ത്രീകള്‍ക്ക് പുരുഷ രക്ഷാകര്‍ത്താവിന്‍റെ അനുമതി ഇല്ലാതെതന്നെ  രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗൾഫ് മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി അപേക്ഷ സമര്‍പ്പിക്കുന്ന സൗദി സ്ത്രീകൾക്ക് പാസ്പോര്‍ട്ട് നല്‍കുമെന്ന് ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ മാനിക്കുന്ന തീരുമാനത്തെ  ജനങ്ങള്‍ സ്വാഗതം ചെയ്തു. ഇവർ സമൂഹ മാദ്ധ്യമങ്ങളിൽ ഹാഷ്ടാഗുകളുമായി സജീവമായി. സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും സമത്വം സാധ്യമാക്കുന്ന ചരിത്ര തീരുമാനമാണെന്നും ഏറെ സന്തോഷമുണ്ടെന്നും സൗദി സ്ത്രീകളിലൊരാള്‍