• 23 Aug 2019
  • 08: 15 PM
Latest News arrow

ഫിഫ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയായി; ആരാധകര്‍ക്ക് വോട്ട് ചെയ്യാം

സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കാനുള്ള ഫിഫയുടെ അന്തിമ പട്ടിക പുറത്ത് വന്നു. അഞ്ച് തവണ വീതം ഫിഫ പുരസ്കാരം നേടിയിട്ടുള്ള ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അടക്കം10  താരങ്ങളാണ് പട്ടികയിലുള്ളത്.

ഹോളണ്ടില്‍ നിന്നുള്ള മൂന്ന് കളിക്കാര്‍ ഇത്തവണ അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.  ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ ഡിക്, യുവന്റ്സിന്റെ  മാത്തിസ് ഡി ലിറ്റ്, ബാഴ്സയുടെ ഫ്രാങ്ക് ഡി യോംഗ് എന്നിവരാണ് ഹോളണ്ടില്‍ നിന്നുള്ള താരങ്ങള്‍. ഏഡന്‍ ഹസാര്‍ഡ്, ഹാരി കെയ്ന്‍, സാദിയോ മാനെ, കിലിയന്‍ എംബപ്പെ, മുഹമ്മദ് സല, എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.

അതെ സമയം, കഴിഞ്ഞ തവണ മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് അന്തിമ പട്ടികയിലില്ലെന്നതാണ് ശ്രദ്ധേയം. 

https://www.fifa.com/the-best-fifa-football-awards/best-fifa-mens-player/ എന്ന ഫിഫ വെബ്സൈറ്റിലൂടെ ആരാധകര്‍ക്ക് ഇഷ്ടതാരങ്ങള്‍ക്കായി വോട്ട് ചെയ്യാം.