• 23 Aug 2019
  • 10: 23 PM
Latest News arrow

ജിഎസ്‍ടി വരുമാനം കൂടി

ന്യൂദൽഹി: ജിഎസ്‍ടി വരുമാനം കൂടിയ ആശ്വാസത്തിൽ കേന്ദ്രസർക്കാർ. ജൂലൈ മാസത്തിൽ ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. ജൂണിൽ 99,939 കോടി രൂപയായിരുന്നു ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ഈ സമയത്ത് ലഭിച്ചതിനേക്കാൾ 5.8 ശതമാനം കൂടുതലാണിത്. 

കഴിഞ്ഞ വർഷം ജൂലൈയിൽ ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം 96,483 കോടി രൂപയായിരുന്നു.  

ഇത്തവണ സെൻട്രൽ ജിഎസ്‍ടിയിൽ നിന്ന് 17,912 കോടി രൂപയും സംസ്ഥാനങ്ങളുടെ ജിഎസ്‍ടിയിൽ നിന്ന് 25,008 കോടി രൂപയുമാണ് വരുമാനം. മൊത്തം ജി.എസ.ടി വരുമാനം 50,612 കോടി രൂപ. സെസ് വരുമാനം 8,551 കോടി രൂപയും. ജിഎസ്‍ടി റിട്ടേണുകൾ 75.79 ലക്ഷവും ലഭിച്ചു.