• 19 Sep 2019
  • 12: 13 AM
Latest News arrow

മുന്‍പ് ഉപയോഗിച്ച കസേരയും മേശയും വേണം; യൂണിവേഴ്‌സിറ്റി കോളേജില്‍ അദ്ധ്യാപികമാര്‍ തമ്മില്‍ തല്ല്

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജില്‍ അദ്ധ്യാപകരും തമ്മിലടിക്കുന്നു. കോളേജിലേക്ക് സ്ഥലം മാറിവന്ന അദ്ധ്യാപിക മുന്‍പ് ഇവിടെ ജോലി ചെയ്തിരുന്നപ്പോള്‍ ഉപയോഗിച്ച കസേരയും മേശയും വേണമെന്നാവശ്യപ്പെട്ടതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം. എന്നാല്‍ ഇപ്പോള്‍ ഈ ഇരിപ്പിടം മറ്റൊരു അദ്ധ്യാപിക ഉപയോഗിക്കുന്നതിനാല്‍ അത് നല്‍കാനാവില്ലെന്ന് വകുപ്പ് മേധാവി അറിയിച്ചു. സ്ഥലംമാറിപ്പോയ അദ്ധ്യാപകന്റെ ഇരിപ്പിടം ഉപയോഗിക്കാനായിരുന്നു വകുപ്പ് മേധാവിയുടെ നിര്‍ദ്ദേശം.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ സ്ഥലം മാറിവന്ന അദ്ധ്യാപിക തയ്യാറായില്ല. ഇരിപ്പിടത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥയായ അദ്ധ്യാപിക ഭക്ഷണം കഴിക്കാന്‍ പോയ ഇടവേളയില്‍ ഈ മേശ കൈയ്യേറാന്‍ ഇവര്‍ ശ്രമിക്കുകയും ഇക്കാര്യം ഇപ്പോഴത്തെ ഉടമസ്ഥയായ അദ്ധ്യാപിക അറിയുകയും തന്റെ എതിര്‍പ്പ് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് തനിക്ക് ഇരിപ്പിടവും മേശയും ഇല്ലെന്ന് താന്‍ പടിക്കെട്ടിലാണ് ഇരിക്കുന്നതെന്നും അറിയിച്ച് സ്ഥലം മാറിവന്ന അദ്ധ്യാപിക പ്രിന്‍സിപ്പാളിന് പരാതി നല്‍കി. ഈ പരാതി പ്രിന്‍സിപ്പാള്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ചു.