• 23 Oct 2019
  • 10: 06 PM
Latest News arrow

പ്രളയ സെസ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും: മിക്ക സാധനങ്ങള്‍ക്കും വില കൂടും

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ പ്രളയ സെസ് ബുധനാഴ്ച രാത്രിയോടെ നിലവില്‍ വരും. ഉല്‍പന്നങ്ങള്‍ക്ക് 1% സെസാണ് ഏര്‍പ്പെടുത്തുക. 12%, 18%, 28% ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍ തുടങ്ങി 0%, 5% ജിഎസ്ടി നിരക്കു ബാധകമായവയ്ക്ക് സെസില്ല. 

ജിഎസ്ടിക്കു പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പന എന്നിവയ്ക്കും സെസ് നല്‍കേണ്ട. കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, സിമന്റ്, പെയിന്റ് തുടങ്ങിയവയ്‌ക്കെല്ലാം സെസ് വരുന്നതോടെ വിലയേറും. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമാണു സെസ്. നാളെ മുതല്‍ 2 വര്‍ഷത്തേക്കാണു സെസ്.