• 08 Jun 2023
  • 04: 41 PM
Latest News arrow

കേരളാ ബ്ലാസ്റ്റേഴ്‌സ് ഉടമകളിൽ ഒരാളായ നിമ്മഗഡ്ഡ പ്രസാദ് സെർബിയയിൽ അറസ്റ്റിൽ

ബെല്‍ഗ്രേഡ്: കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിന്റെ ഉടമകളില്‍ ഒരാളും പ്രമുഖ വ്യവസായിയുമായ നിമ്മഗഡ്ഡ  പ്രസാദിനെ സെര്‍ബിയയില്‍ അറസ്റ്റ് ചെയ്തു. റാസ് അല്‍ ഖൈമ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി  നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വൊഡറേവു – നിസാംപട്നം തുറമുഖ–വ്യാവസായിക ഇടനാഴി (വൻപിക്)  പദ്ധതിയില്‍ റാസ് അല്‍ ഖൈമ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്ക് നഷ്ടമുണ്ടായെന്ന കേസിലാണ് നടപടി. ആന്ധ്രാപ്രദേശിൽ  വൈ.എസ്.ആർ. റെഡ്‌ഡി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ഈ പദ്ധതിക്ക് അനുമതി ലഭിച്ചത്.  ഈ കേസുമായി ബന്ധപ്പെട്ട്  നിമ്മഗഡ്ഡ  പ്രസാദ് നേരത്തെയും അറസ്റ്റിലായിട്ടുണ്ട്.

സെര്‍ബിയയില്‍ അവധി ആഘോഷിക്കുകയായിരുന്ന നിമ്മഗഡ പ്രസാദിനെ, പരാതിയെ തുടര്‍ന്ന് ബെല്‍ഗ്രേഡ് പോലീസ് രണ്ട് ദിവസം മുമ്പ് തന്നെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് തെലുഗു മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹത്തിന്റെ മോചനത്തിനായി ബന്ധുക്കള്‍ വിദേശകാര്യവകുപ്പിനെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.

ചലച്ചിത്രമേഖലയിൽ നിന്നുള്ള ചിരഞ്ജീവി, അക്കിനേനി നാഗാർജ്ജുന, അല്ലു അരവിന്ദ് എന്നിവരാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് ഉടമകൾ.