• 23 Aug 2019
  • 10: 15 PM
Latest News arrow

ഹജ്ജിന് സജ്ജമായി മക്കയും മദീനയും

റിയാദ്: മക്കയും മദീനയും ഈ വർഷത്തെ ഹജ്ജിന് പൂർണ സജ്ജമായെന്ന് സൗദി സിവിൽ ഡിഫെൻസ് അറിയിച്ചു.

തീർത്ഥാടകരുടെ സേവനങ്ങൾക്കായി 17,000 ഉദ്യോഗസ്ഥരേയും 3000 വാഹനങ്ങളേയും സജ്ജമാക്കിയിട്ടുണ്ട്. പൊതുജന സുരക്ഷയ്ക്കായാണ് ഇത്രയും സംവിധാനങ്ങൾ. കൂടാതെ 23,000 ജോലിക്കാരെയും മക്ക നഗരസഭ നിയോഗിച്ചിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മേധാവി ലെഫ്. ജനറൽ സുലൈമാൻ അൽ അംറ് പറഞ്ഞു.

മക്ക, മദീന, അറഫാ എന്നിവിടങ്ങളിൽ ലബോറട്ടറികളും ബ്ലഡ് ബാങ്കുകളും സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എട്ടു മെഡിക്കൽ ലാബുകളും എട്ടു ബ്ലഡ്ബാങ്കുകളുമാണ്  സജ്ജമായിരിക്കുന്നത്. വിദഗ്ദ്ധ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുക. കൂടാതെ ലബോറട്ടറികളുടെയും ബ്ലഡ്ബാങ്കുകളുടെയും പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നതിന് ടെക്‌നിക്കൽ സൂപ്പർവിഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.